കോട്ടയം: യുകെയില്‍ മലയാളി യുവാവ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ അന്തരിച്ചു. കാര്‍ഡിഫിലെ മലയാളികളായ കോട്ടയം സ്വദേശി തയ്യില്‍ തങ്കച്ചന്‍, ബ്ലസി ദമ്പതികളുടെ മകനായ ആശിഷ് തങ്കച്ചന്‍ (35) ആണ് അന്തരിച്ചത്. രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. റെഡ്ഡിങില്‍ വെച്ചായിരുന്നു അന്ത്യം. റെഡ്ഡിങില്‍ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ. അഞ്ചു വയസ്സുള്ള ജെയ്ഡന്‍ ഏക മകനാണ്. ആശിഷിന്റെ സഹോദരി ആഷ്‌ലി അയര്‍ലന്‍ഡില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. കലാ കായിക മേഖലകളില്‍ നിറഞ്ഞുനിന്ന ആശിഷ് ഒരു നല്ല ഡാന്‍സറും കൊറിയോഗ്രാഫറും ആയിരുന്നു. സ്വകാര്യ ടിവി ചാനലുകളുടെ ഡാന്‍സ് ഷോകളില്‍ പങ്കെടുത്തിരുന്നു.
കാര്‍ഡിഫിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബായ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രധാനതാരം, ദേശീയതല മത്സരങ്ങളില്‍ ചാംപ്യനായ ബാഡ്മിന്റണ്‍ പ്ലെയര്‍ എന്നീ നിലകളിലും മികവ് തെളിയിച്ചിരുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തോടും പക്വതയോടും മാത്രം പെരുമാറിയിരുന്ന ആശിഷിന്റെ അകാല വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാര്‍ഡിഫിലെ മലയാളി സമൂഹവും. ക്‌നാനായ കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളാണ് ആശിഷും കുടുംബവും. സംസ്‌കാരം പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.