Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
പ്രണയപ്പകയില്‍ പൊലീസുകാരിയുടെ പ്രതികാരം
reporter

ന്യൂകാസില്‍: പ്രണയപ്പകയില്‍ മുന്‍ കാമുകനെ നിരന്തരമായി ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 48 വയസ്സുകാരിയായ സൂ തോര്‍പ് ആണ് മുന്‍ കാമുകനും സര്‍ഫ് ഇന്‍സ്ട്രക്ടറുമായ 58 വയസ്സുകാരന്‍ ബാരി ഹെന്‍ഡേഴ്‌സണെ ശല്യപ്പെടുത്തിയത്. സൂ തോര്‍പ് ബാരിയുടെ ജോലി സ്ഥലത്തെത്തി ഇയാളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. ഗര്‍ഭിണികളെ പീഡിപ്പിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തതായി സൂ ബാരിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഒരിക്കല്‍ സുഹൃത്തിനൊപ്പം കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ബാരിയെ പരസ്യമായി സൂ അധിക്ഷേപിച്ചു. ഇതിനുപുറമെ ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ കൂടിയായ തോര്‍പ്, ബാരിയുമായി പിരിഞ്ഞതിന് ശേഷം പൊലീസ് നാഷനല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച് ബാരിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞു. നിയമവിരുദ്ധമായി ഈ പ്രവൃത്തി സൂ നിഷേധിച്ചെങ്കിലും കോടതി കുറ്റക്കാരിയായി കണ്ടെത്തി. മാത്രമല്ല പ്രതി മുന്‍ കാമുകന് ഒരു വര്‍ഷത്തിലേറെയായി നിരന്തരമായി അവഹേളിക്കുന്ന ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ അയച്ചതായി കോടതി കണ്ടെത്തി. ടൈന്‍ ആന്‍ഡ് വെയറിലെ വിറ്റ്‌ലി ബേ സ്വദേശിയായ തോര്‍പ്പിന് ജഡ്ജി അമാന്‍ഡ റിപ്പോണ്‍ ജാമ്യം അനുവദിച്ചു. അടുത്ത മാസം കേസില്‍ വിധി പറയും

2014ല്‍ ഡേറ്റിങ് സൈറ്റിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും താമസിയാതെ ഒരുമിച്ച് താമസം ആരംഭിച്ചു. കുട്ടികള്‍ വേണമെന്ന് തീരുമാനിച്ചതിന് ശേഷം തോര്‍പ്പിന് രണ്ടുതവണ ഗര്‍ഭണിയായി. പക്ഷേ രണ്ടു തവണയും ഗര്‍ഭം അലസുകയും ഐവിഎഫ് ചികിത്സ പരാജയപ്പെടുകയും ചെയ്തുവെന്ന് ന്യൂകാസില്‍ ക്രൗണ്‍ കോടതിയില്‍ കേസ് പരിഗണിക്കവെ അറിയിച്ചിരുന്നു. 2019ല്‍, നിരവധി തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവരുടെ ബന്ധം വഷളായി. 2020 ജൂലൈയില്‍ ബാരി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ, സൂ ശല്യപ്പെടുത്തല്‍ ആരംഭിച്ചു. ദിവസത്തില്‍ 40 തവണ വരെ വിളിക്കുകയും, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കുകയും, വോയിസ് മെയിലുകള്‍ അയക്കുകയും, തന്നെ ചതിച്ചെന്ന് നിരന്തരം ആരോപിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സൂ തോര്‍പ്പിനെ നോര്‍ത്തംബ്രിയ പൊലീസ് സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window