Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
വിദേശികള്‍ക്ക് യുകെ വിസ വേണ്ട, ഇന്ത്യക്കാര്‍ക്ക് ഗുണമാകുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഒരു കാലത്തു ഇന്ത്യക്കാര്‍ ഉള്‍പ്പെടയുള്ള വിദേശികള്‍ പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുത്തിരുന്ന രാജ്യമായിരുന്നു യുകെ. എന്നാല്‍ ഇന്ന് അതില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പണ്ട് പലരുടെയും ഫസ്റ്റ് പ്രയോറിറ്റി യുകെ ആയിരുന്നെങ്കില്‍ ഇന്ന് അത് ഒരുപാട് താഴേക്ക് പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ യുകെ വിസക്ക് അപ്ലൈ ചെയ്യുന്നുണ്ടെങ്കില്‍ ഇന്ന് അത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നില്‍ ഒന്ന് കുറവ് വിസ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ 7,72,200 വിസ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം, ഇതേ കാലയളവില്‍ 1.24 ദശലക്ഷം അപേക്ഷകളയിരുന്നു ലഭിച്ചത്.

 
Other News in this category

 
 




 
Close Window