Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളില്‍ യുകെ പ്രധാനമന്ത്രിയും
reporter

വാഷിങ്ടന്‍: 2025ലെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളുടെ പട്ടികയില്‍ മുന്നിലെത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. മെക്‌സിക്കയുടെ വനിതാ പ്രസിഡന്റ് ക്ലൗദിയ ഷെയിന്‍ബോം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ടൈം മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ആരുമില്ല. വെര്‍ട്ടെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒയും ഇന്ത്യന്‍ വംശജയുമായ രേഷ്മ കെവല്‍രമണി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2025ലെ ഏറ്റവും സ്വാധീനമുള്ള ടൈം മാഗസിന്റെ പട്ടികയില്‍ 'ആര്‍ട്ടിസ്റ്റ്' വിഭാഗത്തില്‍ എഡ് ഷീരനും സ്‌കാര്‍ലറ്റ് ജൊഹാന്‍സനും മുന്നിലെത്തി. ലോകനേതാക്കളുടെ പട്ടികയില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും ബംഗ്ലദേശ് സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനുമായ മുഹമ്മദ് യൂനുസ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 2024ലെ പട്ടികയില്‍ ബോളിവുഡ് നടി ആലിയ ഭട്ട്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. 2021ലെ ടൈം മാഗസിന്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെട്ടിരുന്നു. അന്ന് 12-ാം സ്ഥാനത്താണ് മോദി പട്ടികയില്‍ ഇടംപിടിച്ചത്. യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ പുറത്താക്കാന്‍ കലാപം നയിച്ച അഹമ്മദ് അല്‍-ഷറ എന്നിവരും ഈ വര്‍ഷത്തെ ടൈം മാഗസിന്റെ പട്ടികയില്‍ ഇടം നേടി.

 
Other News in this category

 
 




 
Close Window