Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
അഞ്ച് വര്‍ഷത്തിനിടെ യുകെയിലും കാനഡയിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇടിവ്
reporter

ഡല്‍ഹി: കാനഡ, യുഎസ്, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കു പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് കുറവ് രേഖപ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിശകലനം വെളിപ്പെടുത്തുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് സ്റ്റഡി പെര്‍മ്മിറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, കാനഡയിലെ പെര്‍മ്മിറ്റുകളുടെ എണ്ണം 2.78 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷമായി കുറഞ്ഞു. 32 ശതമാനം ഇടിവാണ് ഉണ്ടായത്.

2023 നും 2024 നും ഇടയില്‍ യുഎസില്‍ 34 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എഫ്-1 വിസകള്‍ 1,31,000 ല്‍ നിന്ന് 86,110 ആയി കുറഞ്ഞു. യുകെ ഹോം ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് നല്‍കിയ സ്‌പോണ്‍സര്‍ ചെയ്ത സ്റ്റുഡന്റ് വിസകളുടെ എണ്ണം 1,20,000 ല്‍ നിന്ന് 88,732 ആയി കുറഞ്ഞു. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറ്റ നടപടികള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. കാനഡയും യുകെയും സ്റ്റുഡന്റ് വിസകള്‍ക്ക് പരിധിയും ആശ്രിത വിസകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window