ലണ്ടന്‍: 'ചെമ്മീന്‍' സിനിമയുടെ നടകാവിഷ്‌കാരം ലണ്ടന്‍ നാടക വേദിയില്‍ തെളിഞ്ഞു. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, ഹോണ്‍ചര്‍ച് കാമ്പിയന്‍ സ്‌കൂളില്‍ അവതരിപ്പിച്ച 'ജയ ജിലേ' നൃത്തോത്സവങ്ങളോടാനുബന്ധിച്ചായിരുന്നു സിനിമയുടെ നാനാടകാവിഷ്‌കാരം ലണ്ടന്‍ നാടക വേദിയില്‍ തെളിഞ്ഞത്. സിനിമയിലെ ചെമ്മീന്‍ നാടക വേദിയിലേക്ക് പകര്‍ന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടന്‍ വേദിയില്‍ നിറഞ്ഞു നിന്നു. ചെമ്മീന്‍ സിനിമയുടെ ഗൃഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം രസിപ്പിച്ചത്.ജയ്‌സന്‍ ജോര്‍ജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പന്‍ കുഞ്ഞും ചക്കി മരക്കാത്തിയും ബോള്‍ഡ്വിന്‍ സൈമന്റെയും, വിമല പരേരയുടെയും കൈകളില്‍ സുരക്ഷിതമായിരുന്നു.
പളനിയായി ജെയിന്‍ കെ ജോണും അച്ചന്‍കുഞ്ഞായി കീര്‍ത്തി സോമരാജനും, നല്ലപെണ്ണായി യാമിന്‍ മിഥുനും തുറ അച്ചനായി മുരളീധരന്‍ വിദ്യാധരനും തിളങ്ങി. ശ്രേയ മേനോന്റെ പഞ്ചമിയും കാണികളുടെ മനസില്‍ ഇടം പിടിച്ചു. വത്സലന്‍ , ജതിന്‍ തോമസ്, സുനിത്ത്, ഹരീഷ്, വിമല്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നൃത്ത രംഗത്ത് സൗമ്യ ഷൈജു, റാണി രഘുലാല്‍, അമ്മു സാമുവേല്‍, ധന്യ കെവിന്‍, ജെയ്സി ജെയ്മോന്‍, പൂജ തമ്പി തുടങ്ങിയര്‍ വേഷമിട്ടു. സൗമ്യ ഷൈജു നൃത്തം കൊറിയോഗ്രാഫി ചെയ്തു. വത്സലനും സുഭാഷ് പിള്ളയും സാങ്കേതിക സഹായം നല്‍കി.സിനിമയില്‍ നിന്നും നാടകത്തിലേക്ക് വന്നതായിരുന്നു ലണ്ടനില്‍ അവതരിപ്പിച്ച ചെമ്മീനിന്റെ നാടകവഴി. ചെമ്മീന്‍ സിനിമ കണ്ടാസ്വദിച്ച ഒരാള്‍ക്കു ഈ നാടകം കൊണ്ട് പോകുന്ന ഒഴുക്കില്‍ നിന്നും മാറി നില്‍ക്കാനാവില്ല. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ സാരഥി കൂടിയായ ജയ്‌സന്‍ ജോര്‍ജാണ് ചെമ്മീന്‍ സംവിധാനം ചെയ്തവതരിപ്പിച്ചത്. നല്ലൊരു പരീക്ഷണം അതീവ ഹൃദ്യതയോടെ അരങ്ങിലെത്തിച്ചുവെന്നഭിമാനിക്കാം. ചെമ്മീന്‍ കൂടുതല്‍ വേദികളിലേക്കെത്തും എന്നുറപ്പാണ്.