Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുക്രെയ്‌ന് ദീര്‍ഘദൂര മിസൈല്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ജര്‍മനിയെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടന്‍
reporter

ലണ്ടന്‍: യുക്രെയ്‌നിന് ദീര്‍ഘദൂര ടോറസ് ക്രൂയിസ് മിസൈലുകള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ജര്‍മ്മനിയെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടണ്‍. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 500 കിലോമീറ്റര്‍ ദൂരപരിധിയുള്ളതും റഷ്യന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ കഴിവുള്ളതുമായ ജര്‍മ്മന്‍ നിര്‍മ്മിത ആയുധങ്ങള്‍ യുക്രെയ്ന്‍ സ്വന്തമാക്കുന്നതിന് ബ്രിട്ടണ്‍ വളരെക്കാലമായി പിന്തുണ നല്‍കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, യുക്രെയ്നിലേയ്ക്ക് ദീര്‍ഘദൂര മിസൈലുകള്‍ വിതരണം ചെയ്യുന്നതും റഷ്യന്‍ പ്രദേശം ആക്രമിക്കാന്‍ അനുവദിക്കുന്നതും ശത്രുത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.


യുക്രെയ്‌നിന്റെ പരമാധികാര പ്രദേശം സംരക്ഷിക്കാന്‍ കഴിയുന്നത്ര സജ്ജരാക്കാന്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള പങ്കാളികളുമായി ബ്രിട്ടണ്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടണ്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. യുക്രെയ്നിലേയ്ക്ക് ടോറസ് മിസൈലുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് സൂചന നല്‍കിയ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ സമീപകാല പ്രസ്താവനകളെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 'നമ്മുടെ യൂറോപ്യന്‍ പങ്കാളികള്‍ ( ബ്രിട്ടണ്‍, ഫ്രാന്‍സ്) തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ക്രൂയിസ് മിസൈലുകള്‍ യുക്രെയ്നിലേയ്ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സ്റ്റോം ഷാഡോ, ഫ്രാന്‍സിന്റെ സ്‌കാള്‍പ്പ് മിസൈലുകള്‍ എന്നിവയും യുക്രെയ്ന് കൈമാറിയതായി ബ്രിട്ടീഷ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജര്‍മനിയുടെ യൂറോപ്യന്‍ പങ്കാളികളുമായി ഈ നീക്കം അംഗീകരിക്കണമെന്ന് ജര്‍മ്മന്‍ നേതാവ് മെര്‍സ് പറഞ്ഞു. ക്രിമിയയിലേക്കുള്ള കെര്‍ച്ച് പാലം ഉള്‍പ്പെടെയുള്ള റഷ്യന്‍ കമാന്‍ഡ് സെന്ററുകളെയും വിതരണ റൂട്ടുകളെയും ആക്രമിക്കാന്‍ മിസൈലുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window