Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ വീട്ടമ്മമാരുടെ അടുക്കളയില്‍ ദുഷിച്ച മാംസം വേണ്ട: യുകെയില്‍ ഉത്പാദിപ്പിക്കുന്ന മാംസം മാത്രം മതി: നിയമം പാസാക്കി
Text By: UK Malayalam Pathram
യുകെയിലെ കര്‍ഷകരുടെ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നു യുകെയിലേക്കു വരുന്ന മാംസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രിട്ടനിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് നടപടിയെന്ന് ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതില്‍ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാല്‍, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. മാംസം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ സാന്‍ഡ് വിച്ചുകള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും നിയന്ത്രണം ബാധകമാണ്. ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാന്‍ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


നിയന്ത്രണങ്ങള്‍ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവില്‍ ഇറക്കമതി ചെയ്യുന്ന മേല്‍പറഞ്ഞ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

2007 ലാണ് കുളമ്പുരോഗം യുകെയില്‍ ഇതിനു മുമ്പ് പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയില്‍ എവിടെയും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ജര്‍മ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സര്‍ക്കാര്‍ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window