ലണ്ടന്‍: 2010 ലെ സമത്വ നിയമത്തില്‍ സ്ത്രീയെ നിര്‍വചിക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട ലേബര്‍ പാര്‍ട്ടി എംപി അപ്‌സാന ബീഗത്തോട് മറുചോദ്യവുമായി യൂട്യൂബര്‍ മഹ്യാര്‍ തൗസി. സമൂഹത്തിലെ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കാന്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ട്രാന്‍സ് ആളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ഇന്നത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുമ്പെന്നത്തേക്കാളും കൂടുതല്‍ അന്തസ്സും സുരക്ഷയും നല്‍കണമെന്നായിരുന്നു അപ്‌സാനയുടെ ട്വീറ്റ്. എന്നാല്‍ യൂട്യൂബറായ ടൗസി മറുചോദ്യവുമായി രം?ഗത്തെത്തി. ആരാധനാലയങ്ങളില്‍ പുരുഷന്റെയോ സ്ത്രീയുടെ വിഭാ?ഗത്തിലേക്ക് നിങ്ങള്‍ ട്രാന്‍സ് മനുഷ്യരെ പ്രവേശിക്കുമോ എന്നായിരുന്നു ടൗസിയുടെ ചോദ്യം. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നു.
കഴിഞ്ഞ ദിവസമാണ്, ജനന സമയത്തെ ലിംഗഭേദം അനുസരിച്ച് സ്ത്രീക്ക് നിര്‍വചനവുമായി ബ്രിട്ടനിലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ തുല്യതാ നിയമപ്രകാരം സ്ത്രീയെ അവരുടെ ജനനസമയത്തെ ലിം?ഗഭേദം അനുസരിച്ചാണ് നിര്‍വചിക്കുകയെന്ന് ജഡ്ജിമാര്‍ ഏകകണ്ഠമായി വിധിച്ചു. സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ?ലിം?ഗാധിഷ്ഠിത അവകാശ തര്‍ക്കത്തിലുണ്ടായിരുന്ന ദീര്‍ഘകാല നിയമപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു കോടതി വിധി. സ്ത്രീകളായി ജനിച്ചവര്‍ക്ക് മാത്രമേ ലിം?ഗാധിഷ്ഠിത സംരക്ഷണം ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്ത ഫോര്‍ വിമന്‍ സ്‌കോട്ട്‌ലന്‍ഡ് എന്ന കാമ്പയിന്‍ ഗ്രൂപ്പിന്റെ വാദത്തെ കോടതി അം?ഗീകരിച്ചു. എന്നാല്‍, ഒരു വിഭാ?ഗത്തിന്റെ വിജയമായി വിധിയെ കാണരുതെന്ന് ജഡ്ജി ലോര്‍ഡ് ഹോഡ്ജ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് വിവേചനത്തിനെതിരെ നിയമം ഇപ്പോഴും സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനത്തിന് ശേഷം ലിം?ഗഭേദം വരുത്തി സ്ത്രീയായി മാറി, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ആരെയും സമത്വ നിയമപ്രകാരം സ്ത്രീകളായി നിര്‍വചിക്കാമെന്നായിരുന്നു സ്‌കോട്ടിഷ് സര്‍ക്കാറിന്റെ വാദം. എന്നാല്‍, ജനനസമയത്തെ ?ലിം?ഗഭേദം മാറ്റാനാവാത്തതാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പ്രാധാന്യമുണ്ടെന്നും എഫ്ഡബ്ല്യുഎസ് വാദിച്ചു. സ്ത്രീയായി ജനിച്ച വ്യക്തികളുടെ അതേ നിയമപരമായ സംരക്ഷണം ട്രാന്‍സ് സ്ത്രീകള്‍ക്ക് ഉണ്ടാകരുതെന്നും സംഘടന കോടതിയില്‍ വ്യക്തമാക്കി. പൊതുമേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കാന്‍ ഉദ്ദേശിച്ചുള്ള 2018 ലെ സ്‌കോട്ടിഷ് നിയമനിര്‍മ്മാണത്തിനെതിരെയാണ് നിയമപോരാട്ടം ആരംഭിച്ചത്. തുടര്‍ന്ന് നവംബറില്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജൈവിക ലൈംഗികതയെ (ബയോളജിക്കല്‍ സെക്‌സ്- ഒരു വ്യക്തിയുടെ ക്രോമസോമുകള്‍, പ്രത്യുത്പാദന അവയവങ്ങള്‍, മറ്റ് സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീയോ പുരുഷനോ എന്ന് പരി?ഗണിക്കുക) അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദത്തെ അഞ്ച് ജഡ്ജിമാരും പിന്തുണച്ചു.