Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
സമയക്ലിപ്തതയുടെ കാര്യത്തില്‍ ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ഗാട്ട്വിക് പിന്നില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ സമയക്ലിപ്തതയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ ഗാട്ട്വിക് വിമാനത്താവളമാണ്. എന്നാല്‍ വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെടുന്നതില്‍ ഹീത്രൂ വിമാനത്താവളമാണ് മുന്നില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിസ്രപ്ഷന്‍ ഡാറ്റയിലാണ് ഗാട്ട്വിക്കിന്റെ ഈ മോശം പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. 2024ലെ കണക്കുകള്‍ പ്രകാരം ഗാട്ട്വിക്കില്‍ നിന്നുള്ള വിമാനങ്ങള്‍ ശരാശരി 23 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 2023ല്‍ ഇത് 27 മിനിറ്റായിരുന്നു. പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാട്ട്വിക് ഇപ്പോഴും സമയക്ലിപ്തതയില്‍ പിന്നിലാണ്.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂവാണ് കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ വിമാനങ്ങള്‍ വൈകുന്നത് ശരാശരി 18 മിനിറ്റ് മാത്രമാണ്. മറ്റ് വിമാനത്താവളങ്ങളിലെ ശരാശരി കാലതാമസം ഇങ്ങനെയാണ്: ഗാട്ട്വിക് (23.6 മിനിറ്റ്), സ്റ്റാന്‍സ്റ്റഡ് (20.3 മിനിറ്റ്), മാഞ്ചസ്റ്റര്‍ (20.3 മിനിറ്റ്), സൗത്ത് എന്‍ഡ് (20 മിനിറ്റ്), ബര്‍മിങ്ങാം (19.9 മിനിറ്റ്), ബോണ്‍മൗത്ത് (18.9 മിനിറ്റ്), ബ്രിസ്റ്റോള്‍ (18.8 മിനിറ്റ്), കാഡിഫ് (18.6 മിനിറ്റ്), ലൂട്ടണ്‍ (18.6 മിനിറ്റ്), ഹീത്രൂ (18 മിനിറ്റ്).

 
Other News in this category

 
 




 
Close Window