Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
3000 വര്‍ഷം പഴക്കമുള്ള ജനവാസ മേഖല, വീടുകള്‍ക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങള്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വലിയൊരു കണ്ടെത്തലിന് പിറകെയൊണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍. നേരത്തെയും എ 14 എന്ന് പേരിട്ടിരിക്കുന്ന യൂറോപ്പ വേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പൌരാണിക കാലത്തെ വസ്തുക്കളും ജനവാസമേഖലകളും കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് ഇംഗ്ലണ്ടിലെ ഇപ്സ്വിച്ചില്‍ കണ്ടെത്തിയ 3,000 വര്‍ഷം പഴക്കമുള്ള വെങ്കലയുഗ വാസസ്ഥലം. ഇംഗ്ലണ്ടിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുവന്ന വിലയേറിയ തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും ലഭ്യമായ വസ്തുക്കളില്‍ നടത്തിയ പഠനപ്രകാരം കുറഞ്ഞത് 400 വര്‍ഷമെങ്കിലും ഇവിടെ ജനങ്ങള്‍ ജീവിച്ചിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടുന്നു. ഈ സെറ്റില്‍മെന്റിന് സമീപത്തായി 18 ഓളം ശ്മശാനങ്ങളും ഖനനത്തില്‍ കണ്ടെത്തി. അക്കാലത്തെ ജനത മരണത്തെയും മരണാനന്തര ജീവിതത്തെയും ഏങ്ങനെ നോക്കികണ്ടുവെന്നതിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുമെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷക സംഘം ചൂണ്ടിക്കാട്ടി. '

വെങ്കല യുഗത്തിന്റെ ശവസംസ്‌കാര രീതികളിലെ ഒരു സാംസ്‌കാരിക മാറ്റം ഇവിടെ നിന്നും ലഭിച്ച ശവസംസ്‌കാര അവശിഷ്ടങ്ങളില്‍ നിന്നും വ്യക്തമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. സെറ്റില്‍മെന്റില്‍ നിന്നും ഈ ശ്മശാനങ്ങളിലേക്ക് നേരിട്ട് പോകാന്‍ കഴിഞ്ഞിരുന്നു. ഒപ്പം കാര്‍ഷിക മുന്നേറ്റവും ഈ ജനതയില്‍ പ്രകടമായിരുന്നെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോതമ്പ് , ബാര്‍ലി എന്നിവ കൃഷി ചെയ്തിരുന്ന സമൂഹം, കന്നുകാലികള്‍, ചെമ്മരിയാടുകള്‍, ആടുകള്‍, പന്നികള്‍ എന്നിയെ മാംസത്തിനായി വളര്‍ത്തിയിരുന്നു. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു ഇപ്സ്വിച്ചിലെ ജനത ജീവിച്ചിരുന്നതെന്നും ഗവേഷര്‍ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനം ധാന്യം പൊടിച്ച് മാവില്‍ വിതറാന്‍ ഉപയോഗിച്ചിരുന്ന ഫ്‌ലിന്റ് ക്വര്‍ണ എന്ന പുരാതനമായ ഉപകരണമായിരുന്നു. ഏതാണ്ട് ഒമ്പത് മീറ്റര്‍ വ്യാസത്തിലാണ് ഓരോ വീടും നിര്‍മ്മിക്കപ്പെട്ടത്. ഇത് പ്രദേശത്തെ ജനതയുടെ കാര്‍ഷിക സങ്കീര്‍ണ്ണതയെ അടിവരയിടുത്തുനെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 
Other News in this category

 
 




 
Close Window