ഡബ്ലിന്‍: വംശീയാക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവ് അയര്‍ലന്‍ഡ് വിടുകയാണെന്നു വ്യക്തമാക്കി. തുടര്‍ച്ചയായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജര്‍ ആശങ്കയിലാണെന്നും താന്‍ ഇന്ത്യയിലേക്കു മടങ്ങുകയാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് പറഞ്ഞു. ഡബ്ലിനിലെ ഫെയര്‍ വ്യൂ പാര്‍ക്കില്‍നിന്നു വീട്ടിലേക്കു നടക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് തന്നെ 3 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നു യുവാവ് പറഞ്ഞു.