Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ തെരുവിലൂടെ നടന്ന് ദുബായ് രാജകുടുംബാംഗങ്ങള്‍
reporter

ലണ്ടന്‍: ലണ്ടനിലെ തെരുവിലൂടെ 'കൂളായി' നടക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ വൈറലായി. മറ്റ് ചില ചിത്രങ്ങളില്‍ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലണ്ടനിലെ തെരുവിലൂടെ രാജകുടുംബത്തിലെ അംഗങ്ങളോടൊപ്പം നടക്കുന്നതും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂറില്‍ പങ്കെടുക്കുന്നതിന് രാജകുടുംബം ലണ്ടനില്‍ എത്തിയത്. ടീഷര്‍ട്ടും പാന്റ്സും ധരിച്ച് അംഗരക്ഷകരുടെ കൂടെ ദുബായ് ഭരണാധികാരി നടക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യം.

ന്മ എന്താണ് ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂര്‍? ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂര്‍ ഏറ്റവും മികച്ച അറേബ്യന്‍ കുതിരകളും അവയുടെ നടത്തിപ്പുകാരും ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടാന്‍ പരസ്പരം മത്സരിക്കുന്ന വേദിയാണ്. ഇതാദ്യമായിട്ടാണ് ലണ്ടനില്‍ ഗ്ലോബല്‍ ചാംപ്യന്‍സ് അറേബ്യന്‍ ടൂര്‍ നടക്കുന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച നാല് ദിവസത്തെ ഇവന്റിന് റോയല്‍ ഹോസ്പിറ്റല്‍ ചെല്‍സിയാണ് ആതിഥേയത്വം വഹിക്കുന്നത്.

 
Other News in this category

 
 




 
Close Window