Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
മരിച്ചുപോയ അച്ഛന്‍ കാണിച്ചു തന്നു, ഞാന്‍ ലോട്ടറിയെടുത്തു, 11.77 കോടി സമ്മാനം നേടി
reporter

ലണ്ടന്‍: പണമുണ്ടാക്കാന്‍ ആളുകള്‍ പല വഴിയും തേടാറുണ്ട്. എങ്ങനെയെങ്കിലും പണമുണ്ടാക്കിയാല്‍ മതി എന്ന് കരുതുന്നവരുണ്ടാവും. എന്നാല്‍, ഏറ്റവും ഭാഗ്യവാന്മാരെന്ന് നമ്മള്‍ പറയുന്നത് ലോട്ടറിയില്‍ വിജയിച്ച് സമ്മാനം നേടുന്നവരെയാണ്. അവരെയാണ് നാം ഭാഗ്യശാലികള്‍ എന്ന് പറയാറുള്ളത്. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ള ഒരാള്‍ പറയുന്നത്, മരിച്ചുപോയ തന്റെ അച്ഛനാണ് താനെടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം നേടാന്‍ കാരണമായി തീര്‍ന്നത് എന്നാണ്. ബോള്‍ട്ടണില്‍ നിന്നുള്ള 46 -കാരനായ ഡാരന്‍ മക്ഗുയര്‍ ഗ്യാസ് എഞ്ചിനീയറായിട്ടാണ് ജോലി ചെയ്യുന്നത്. 10 ലക്ഷം പൗണ്ട് (ഏകദേശം 11.77 കോടി) ആണ് ഡാരന് ലോട്ടറിയടിച്ചത്. എന്നാല്‍, മരിച്ചുപോയ അച്ഛന്‍ തന്ന ചില സൂചനകളാണ് ഈ തുക നേടാന്‍ തന്നെ സഹായിച്ചത് എന്നാണ് ഡാരന്‍ പറയുന്നത്. എന്തായാലും, ലോട്ടറിയടിച്ചതോടെ ഇരുപത് വര്‍ഷമായി തന്റെ കൂടെയുള്ള പങ്കാളിയെ വിവാഹം കഴിക്കാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് ഈ 46 -കാരന്‍.

'തന്റെ ഈ വിജയത്തില്‍ തന്റെ പിതാവിന് പങ്കുണ്ടെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ജന്മദിനവും മരണ തീയതിയുമായി ബന്ധപ്പെട്ട നമ്പറുകളാണ് താന്‍ ലോട്ടറിയില്‍ തിരഞ്ഞെടുത്തത്' എന്നാണ് ഡാരന്‍ പറയുന്നത്. 'ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛനെ വളരെയധികം മിസ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നറുക്കെടുപ്പിനായി അദ്ദേഹത്തിന്റെ നമ്പറുകള്‍ ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചത്' എന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി അടിക്കുന്നതിന്റെ അന്നേദിവസം രാവിലെ ഞങ്ങളുടെ തോട്ടത്തിലെ റോസാച്ചെടിയില്‍ രണ്ട് പൂക്കളുണ്ടായി. നാല് വര്‍ഷമായി പൂവിടാത്ത റോസയായിരുന്നു അത്. അതിലൂടെ ഇതാണ് ആ ദിവസം എന്ന് അച്ഛന്‍ എന്നോട് പറയാന്‍ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. അങ്ങനെയാണ് ലോട്ടറി ടിക്കറ്റെടുത്തത്' എന്നും ഡാരന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window