രാജമൗലിയുടെ പുത്തന്‍ ബ്രഹ്‌മാണ്ഡ സിനിമയില്‍ പാട്ടുപാടുന്നത് കമല്‍ഹാസന്റെ മകള്‍: ssmb എന്നു പേരിട്ട ചിത്രം അദ്ഭുതമാകും
Text By: UK Malayalam Pathram
ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ എന്നറിയപ്പെടുന്ന എസ്.എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന SSMB (താല്‍ക്കാലിക പേര്) എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. എം.എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗ്ലോബ് റോട്ടര്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസനാണ്.
Watch Video: -
ലിറിക്കല്‍ ഗാനമായി റിലീസ് ചെയ്ത് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് സൂര്യാസ്തമയത്തിന് മുന്നില്‍ നില്‍ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രമാണ്. 'ലോകം ചുറ്റി സഞ്ചരിക്കുന്നവന്‍' എന്നാണ് ഗ്ലോബ് ട്രോട്ടര്‍ എന്ന പേരിന്റെ അര്‍ഥം. ഇതേ പേരില്‍ നവംബര്‍ 15 നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തുന്ന പ്രത്യേക ഇവെന്റിന്റെ പ്രഖ്യാപനവും വീഡിയോ ഗാനത്തിന്റെ അവസാനമുണ്ട്.
പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ വില്ലനായെത്തുന്നത്. ചലനശേഷിയില്ലാത്ത സൂപ്പര്‍വില്ലനായ കുംഭ് ആയുള്ള പൃഥ്വിരാജിന്റെ പോസ്റ്ററിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. മഹേഷ് ബാബുവിനേയും പൃഥ്വിരാജിനെയും കൂടാതെ ദീപിക പദുക്കോണെയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ടി-സീരീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനകം മുപ്പത് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ആഗോള തലത്തില്‍ വമ്പന്‍ വിജയം നേടിയ RRR എന്ന ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകര്‍ നോക്കികാണുന്നത്.