Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് പുറത്താക്കുന്നവരെ സ്വീകരിച്ചില്ലെങ്കില്‍ ആ രാജ്യക്കാര്‍ക്ക് വിസ കൊടുക്കരുതെന്ന് ഹോംസെക്രട്ടറി ഷബാന മഹ്‌മൂദ്
Text By: UK Malayalam Pathram
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി ഷബാന മഹ്‌മൂദ്. യുകെയുടെ അനധികൃത ഇമിഗ്രേഷന്‍ കണക്കുകള്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തുമെന്ന് ലേബര്‍ ഗവണ്‍മെന്റിന് ബോധ്യമുണ്ട്. പ്രത്യേകിച്ച് റിഫോം യുകെ ഈ വിഷയത്തില്‍ ഊന്നിയാണ് മുന്നേറി വരുന്നത്.

ഇതിന് തടയിടാന്‍ പഴയകാല ഇടതു നയങ്ങള്‍ മറന്ന് നീങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ലേബര്‍ ഹോം സെക്രട്ടറി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ വരെയുള്ള സമയം കൊണ്ട് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 27% വര്‍ധനവ് ഉണ്ടായെന്നത് ഞെട്ടിക്കുകയാണെന്ന് ഷബാന മഹ്‌മൂദ് പറഞ്ഞു.

ഹോം സെക്രട്ടറിയുടെ സുപ്രധാന പ്രഖ്യാപനങ്ങങ്ങള്‍ :

1) അനധികൃത കുടുംബങ്ങളെ കുട്ടികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുക. ഇതിനായി 3000 പൗണ്ട് വരെ ധനസഹായം നല്‍കും, തയാറാകാത്തവര്‍ക്കെതിരെ ബലപ്രയോഗം ഉണ്ടാകും

2) അഭയാര്‍ത്ഥിത്വം നേടുന്നവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സിക്ക് 20 വര്‍ഷം കാത്തിരിക്കണം

3) അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള നിയമപരമായ ബാധ്യത ഒഴിവാക്കും. ജോലി ചെയ്യാന്‍ കഴിയുമെങ്കിലും യാതൊരു പിന്തുണയും നല്‍കില്ല

4) അഭയാര്‍ത്ഥി അപേക്ഷ തളളണോ എന്ന് തിരിച്ചറിയാന്‍ പുതിയ അപ്പീല്‍സ് ബോഡി

5) ഇമിഗ്രേഷന്‍ കേസുകളില്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യാഖ്യാനിക്കുന്നത് പരിഷ്‌കരിക്കും

6) നാടുകടത്തുന്നവരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് വിസാ നിരോധനം

7) പുതിയ നിയമപരവും, സുരക്ഷിതവുമായ അഭയാര്‍ത്ഥി റൂട്ടുകള്‍ സൃഷ്ടിക്കും
 
Other News in this category

 
 




 
Close Window