|
ഈ മാസം ആദ്യം ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പരസ്പരം ഹസ്തദാനം നല്‍കി സൗഹൃദം പങ്കുവച്ച് ഇസ്രയേല്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പാകിസ്താന്റെ ടൂറിസം ഉപദേഷ്ടാവും. ഇരുവരും ഏറെ നേരം കാര്യമായി സംസാരിച്ചു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.
പാകിസ്താന്റെ പവലിയനിലേക്ക് നടന്നെത്തിയ ഇഷാക്കോവ് യാസിര്‍ ഇല്യാസ് ഖാനെ അഭിവാദ്യം ചെയ്യുകയായിരുന്നു. സൗഹൃദപരമെന്ന് തോന്നിക്കുന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൊരു ബോംബ് കണക്കെ പൊട്ടിത്തെറിച്ചു. ഹ്രസ്വമായ ഈ കൂടിക്കാഴ്ച പാകിസ്താന്റെ മാറുന്ന താത്പര്യങ്ങളെ കുറിച്ചുള്ള വിശാലമായ അനുമാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ലണ്ടനില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രധാനപ്പെട്ട ഒരു ഇവന്റ് ആണ് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്. |