|
യുകെയിലെ ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വച്ച് അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയെ നാടു കടത്തും. നിര്‍മല്‍ വര്‍ഗീസ് എന്നയാളാണു പ്രതി. ഇയാള്‍ കൊളറൈനിലെ ജെയിംസ് സ്ട്രീറ്റിലാണു താമസിച്ചിരുന്നത്. മുന്‍കൂര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയം അനുവദിച്ചിരിക്കുകയാണ് ജഡ്ജി ഫിലിപ്പ് ഗില്‍പിന്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിധി പ്രഖ്യാപിക്കും. ഇന്നലെ ഇയാളെ ആന്‍ട്രിം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിലെ 40 ലധികം വീഡിയോകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുറ്റപത്രത്തില്‍ 18-ാം വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ മാര്‍ക്ക് ഫാരെല്‍ സൂചിപ്പിച്ചു. നാടു കടത്തുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നും ജൂലൈ 11 നും ഇടയിലുള്ള തീയതികളില്‍ 37-കാരനായ വ്യക്തി ലൈംഗിക അതിക്രമം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ മാഗബെറിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. |