|
കീര്‍ത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.
ആക്ഷന്‍, നര്‍മ്മം, നിഗൂഢത എന്നിവ കൂട്ടിക്കലര്‍ത്തി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള എന്റര്‍ടൈനര്‍ പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഒപ്പം തന്നെ കീര്‍ത്തിയുടെ ജന്മദിനമായ ഒക്ടോബര്‍ 17-ന്, ചിത്രത്തിലെ 'ഹാപ്പി ബര്‍ത്തഡേ' എന്ന് തുടങ്ങുന്ന ലിറിക്കല്‍ ഗാനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീര്‍ത്തിയ്ക്ക് 'റിവോള്‍വര്‍ റിറ്റ'യിലെ ലീഡ് റോള്‍ കരിയറില്‍ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.
സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. ദിനേശ് ബി. കൃഷ്ണന്‍ ഛായാഗ്രഹണവും, പ്രവീണ്‍ കെ. എല്‍. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിവോള്‍വര്‍ റിറ്റയില്‍, കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. |