Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
എലത്തൂര്‍ വിജില്‍ തിരോധാനക്കേസില്‍ നിര്‍ണായക തെളിവ്
reporter

കോഴിക്കോട്: എലത്തൂര്‍ വിജില്‍ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു.

- 2019 മാര്‍ച്ചിലാണ് വിജില്‍ കാണാതായത്.

- പൊലീസ് അന്വേഷണത്തില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു വിജില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

- കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍, ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി.

- അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയതാണെന്ന് നിഖിലും ദീപേഷും സമ്മതിച്ചു.

- സരോവരത്തെ ചതുപ്പില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

- കേസില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

 
Other News in this category

 
 




 
Close Window