Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
മൂന്നാറില്‍ താപനില മൂന്ന് ഡിഗ്രിയായി; വിനോദസഞ്ചാരികള്‍ക്ക് പുതുഅനുഭവം
reporter

മൂന്നാര്‍: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാര്‍. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.

- മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തിയത്.

- പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.

- ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടിലും നാല് ഡിഗ്രിയും, സെവന്‍മലയില്‍ അഞ്ച് ഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.

വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ്

- താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്ക് പുതുഉണര്‍വേകി.

- മഴ പൂര്‍ണമായി മാറിയതോടെ വരുംദിവസങ്ങളില്‍ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷ.

- കഴിഞ്ഞ ദിവസം മൂന്നാറില്‍ താപനില ആറു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.

- ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറില്‍ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്

 
Other News in this category

 
 




 
Close Window