Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.533 INR  1 EURO=108.0964 INR
ukmalayalampathram.com
Fri 19th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു; വിട പറഞ്ഞത് വിന്നി എം. കോശി
Text By: UK Malayalam Pathram
യുകെയിലെ ലിറ്റല്‍ഹാംപ്ടണില്‍ കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി(52) ആണ് വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം വാര്‍ത്തയും യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്.

കോട്ടയത്തെ ആദ്യകാല ബസ് ഉടമയായ ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്. പത്ത് വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന വിന്നി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍: നവീന. സഹോദരി: വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). പരേതന്‍ കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് യു.കെയില്‍.
 
Other News in this category

 
 




 
Close Window