Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ ട്യൂബ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് സമരം ആരംഭിച്ചു; ചൊവ്വ, വ്യാഴം സര്‍വീസ് നിലയ്ക്കും
Text By: UK Malayalam Pathram
നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (RMT) യൂണിയന്‍ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വര്‍ധിക്കാനും ഡ്രൈവര്‍മാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്ക് ആവശ്യമായ ഉറപ്പുകള്‍ നല്‍കുന്നതില്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) പരാജയപ്പെട്ടുവെന്ന് ആര്‍ എം റ്റി യൂണിയന്‍ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സര്‍വീസുകളുടെ പകുതിയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്ന് ടി എഫ് എല്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സമരം ആരംഭിച്ചു . ഇതുമൂലം സര്‍വീസുകളില്‍ വലിയ തടസ്സം നേരിടും. സര്‍ക്കിള്‍, പിക്കഡിലി ലൈനുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയും മെട്രോപൊളിറ്റന്‍, സെന്‍ട്രല്‍ ലൈനുകളുടെ ചില ഭാഗങ്ങളില്‍ സര്‍വീസ് തടസ്സപ്പെടുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ബസുകള്‍, ഓവര്‍ഗ്രൗണ്ട്, എലിസബത്ത് ലൈന്‍, ഡി എല്‍ ആര്‍, ട്രാം സര്‍വീസുകള്‍ തുടരുമെങ്കിലും സാധാരണയേക്കാള്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
 
Other News in this category

 
 




 
Close Window