Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
ഏകാന്തജീവിതം വേണോ? സ്‌കോട്ട്ലന്‍ഡിലെ സ്വകാര്യ ദ്വീപ് 3.9 കോടി രൂപയ്ക്ക് ലേലത്തില്‍
reporter

ഉല്ലാപൂള്‍: അയല്‍ക്കാരില്ല, ട്രാഫിക് ബ്ലോക്കില്ല, നഗരത്തിരക്കില്ല. പകരം അറ്റ്‌ലാന്റിക് തിരമാലകളും കടല്‍ക്കാറ്റും വന്യപ്രകൃതിയും മാത്രം. പ്രകൃതിയോട് ചേര്‍ന്ന് ഏകാന്തവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി സ്‌കോട്ട്ലന്‍ഡിലെ സമ്മര്‍ ഐല്‍സ് ദ്വീപുസമൂഹത്തിലെ മുള്ളഗ്രാച്ച് ദ്വീപ് ലേലത്തിന്. ജൂണ്‍ 9ന് രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സാവില്‍സ് വഴിയാണ് ലേലം നടക്കുന്നത്. ഏകദേശം 88.7 ഏക്കര്‍ വിസ്തൃതിയുള്ള ഈ സ്വകാര്യ ദ്വീപിന്റെ ഗൈഡ് വില 3,50,000 പൗണ്ടാണ്; ഏകദേശം 4,68,000 ഡോളര്‍. യുകെയിലെയും യൂറോപ്പിലെയും പല നഗരങ്ങളിലെ സാധാരണ വീടുകളുടെ വിലയേക്കാള്‍ കുറവില്‍ ഒരു ദ്വീപ് സ്വന്തമാക്കാമെന്നതാണ് ഈ ലേലത്തിന്റെ പ്രധാന ആകര്‍ഷണം.

വെസ്റ്റര്‍ റോസ് മാരിന്‍ പ്രൊട്ടക്ടഡ് ഏരിയയിലും സ്‌കോട്ട്ലന്‍ഡിലെ ആദ്യ യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്കിലുമാണ് മുള്ളഗ്രാച്ച് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സീലുകള്‍, ഡോള്‍ഫിനുകള്‍, കടല്‍പ്പക്ഷികള്‍, ഒട്ടറുകള്‍ തുടങ്ങിയ വന്യജീവികളെ ഇവിടെ കാണാം. പാറക്കെട്ടുകള്‍, ഗുഹകള്‍, കാട്ടുപൂക്കള്‍, ഹീതര്‍ ചെടികള്‍ എന്നിവ നിറഞ്ഞ പ്രകൃതിദൃശ്യം ദ്വീപിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ദ്വീപിന്റെ നടുവിലായി പ്രകൃതിയോട് ഇണങ്ങി രൂപകല്‍പന ചെയ്ത ചെറിയ ഓഫ്-ഗ്രിഡ് മരക്കുടിലുണ്ട്. സോളാര്‍ വൈദ്യുതി, മഴവെള്ള സംഭരണ സംവിധാനം, കമ്പോസ്റ്റ് ടോയ്ലറ്റ്, വുഡ് ബേണിങ് സ്റ്റൗ, അടുക്കള, ഡൈനിങ് ഏരിയ, രണ്ട് ബെഡ് ഇടങ്ങള്‍ എന്നിവ ഇതിലുണ്ട്. ഫര്‍ണിച്ചറുകളോടുകൂടിയാണ് ദ്വീപ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഉല്ലാപൂള്‍, ഓള്‍ഡ് ഡോര്‍ണി തുറമുഖങ്ങളില്‍നിന്ന് ബോട്ടില്‍ ദ്വീപിലെത്താം. സ്വകാര്യ ബോട്ടിനും ഹെലികോപ്റ്ററിനും പ്രവേശന സൗകര്യമുണ്ട്. ഡിജിറ്റല്‍ ലോകത്തിന്റെ തിരക്കുകളില്‍നിന്ന് വിട്ട് പ്രകൃതിയുടെ നടുവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപൂര്‍വ്വ അവസരമാണിതെന്ന് സാവില്‍സ് പ്രതിനിധികള്‍ പറയുന്നു.

 
Other News in this category

 
 




 
Close Window