Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഇത്രയും ആകാംക്ഷ ഉയര്‍ത്തിയ ട്രയിലര്‍ അടുത്തകാലത്ത് ഇറങ്ങിയിട്ടില്ലെന്ന് സോഷ്യല്‍മീഡിയ
reporter

ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയം. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലര്‍ പ്രേക്ഷകരിലും ആകാംക്ഷയുണര്‍ത്തുകയാണ്. അടുത്തകാലത്തൊന്നും ഒരു ട്രെയിലറും ഇത്രയേറെ ആകാംക്ഷയുണര്‍ത്തിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം. 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടാണ് കഥയുടെ പശ്ചാത്തലം. ഇടതടവില്ലാത്ത പെരുമഴയ്ക്കിടയില്‍, ജോസൂട്ടിയുടെ (പ്രശാന്ത് മുരളി) ശവസംസ്‌കാര ചടങ്ങുകള്‍ സ്തംഭിച്ചിരിക്കുന്നു, കാരണം ജോസൂട്ടിയുടെ അമ്മ (ഉര്‍വ്വശി) മകനെ കുടുംബകല്ലറയില്‍ തന്നെ അടക്കണമെന്ന് ശാഠ്യം പിടിക്കുന്നു. കാത്തിരിക്കുമ്പോള്‍, ജോസൂട്ടിയുടെ ഗര്‍ഭിണിയായ ഭാര്യ (പാര്‍വ്വതി) തന്നില്‍ നിന്ന് എന്തോ മറയ്ക്കുന്നുവെന്ന് ഉര്‍വശിയുടെ കഥാപാത്രം സംശയിച്ചു തുടങ്ങുന്നതോടെ അവര്‍ക്കിടയില്‍ പിരിമുറുക്കം ഉടലെടുക്കുന്നു. എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്ന ദുരൂഹത ബാക്കി വച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നത്. ''എല്ലാവര്‍ക്കും മറയ്ക്കാന്‍ എന്തെങ്കിലും ഉണ്ട്; നുണകള്‍ മുങ്ങും; രഹസ്യങ്ങള്‍ പുറത്തുവരും,' എന്ന വാക്കുകളോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

2018ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം സുഷിന്‍ ശ്യാമാണ്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് സഹനിര്‍മ്മാണം. ജൂണ്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.


 
Other News in this category

 
 




 
Close Window