Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
ഷൂട്ടിങ്ങിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്ക് മുകളിലേക്ക് പറന്നു
reporter

ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നൃത്തസംവിധായകരില്‍ ഒരാളാണ് ഫറാ ഖാന്‍. ജോ ജീതാ വോഹി സിക്കന്ദറിന്റെ 'പെഹ്ല നഷ' ആയിരുന്നു ഫറാ ഖാന്‍ ആദ്യമായി കൊറിയോഗ്രാഫ് ചെയ്ത സിനിമാ ഗാനം. ആദ്യമായി ലഭിച്ച ആ അവസരത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫറാ ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ ഗാനം ആദ്യം ചെയ്യേണ്ടിയിരുന്നത് അന്തരിച്ച കൊറിയോഗ്രാഫര്‍ സരോജ് ഖാനായിരുന്നു. ഗാനരംഗത്തിലെ പൂജ ബേദിയുടെ മെര്‍ലിന്‍ മണ്‍റോ പോസ് ചിത്രീകരിച്ചതിനെ കുറിച്ചും ഫറാ ഖാന്‍ സംസാരിച്ചു. പൂജയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറക്കുന്നതു കണ്ട് ഒരു സ്പോട്ട് ബോയ് ബോധംകെട്ടു വീണുവെന്നും ഫറ പറയുന്നു. റേഡിയോ നാഷയുമായുള്ള അഭിമുഖത്തിനിടെയാണ് ഫറ ഇക്കാര്യം പങ്കുവച്ചത് , ''സരോജ് ജിയാണ് ആ പാട്ട് ചെയ്യേണ്ടിയിരുന്നത്, അത് എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തോ സംഭവിച്ചു. ഞങ്ങളുടെ ഷൂട്ട് ഊട്ടിയിലായിരുന്നു സരോജ് ജി ശ്രീദേവിയുടെയോ മാധുരിയുടെയോ കൂടെ ഷൂട്ട് ചെയ്യാന്‍ ബോംബെയിലേക്ക് പോകേണ്ടി വന്നു. അവര്‍ പോയി, പിന്നെ തിരികെ വന്നില്ല.' അതുവരെ കുറച്ച് ഷോകള്‍ കൊറിയോഗ്രാഫ് ചെയ്ത പരിചയം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും ഫറാ ഖാന്‍ ഓര്‍ക്കുന്നു. സരോജ് ഖാന്‍ വരാതെ ആയപ്പോള്‍, ഷൂട്ടിംഗ് മുടങ്ങാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും വേണ്ടി സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ ഫറയോട് പാട്ട് ഏറ്റെടുത്ത് കൊറിയോഗ്രാഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

താന്‍ സംവിധായകനോട് ഒരു ദിവസത്തെ സമയം ചോദിച്ചെന്നും പാട്ടിന്റെ ആശയം ഒന്നു റീവര്‍ക്ക് ചെയ്‌തെന്നും ഫറാ ഖാന്‍ പറഞ്ഞു. ഗാനരംഗത്തില്‍ സ്ലോ മോഷന്‍ അവതരിപ്പിക്കുകയും സ്വപ്നതുല്യമായൊരു വൈബ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഫറാ ഖാന്‍, പൂജാ ബേദിയ്ക്ക് മെര്‍ലിന്‍ മണ്‍റോ പോസും നല്‍കി. പൂജ കാറിന്റെ മുകളില്‍ കയറി നില്‍ക്കുന്നതും, പാവാട പറക്കുന്നതുമായിരുന്നു ആശയം. മര്‍ലിന്‍ മണ്‍റോ സ്‌റ്റൈലില്‍ പൂജ ബേദിയെ ചിത്രീകരിക്കുക എന്നത് എന്റെ ആശയമായിരുന്നു. ഞാന്‍ പൂജയോട് പറഞ്ഞു, ഫാന്‍ ഓണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ പാവാട താഴേക്ക് പിടിക്കൂ. ആദ്യ ഷോട്ടില്‍, ഫാന്‍ പിടിച്ച് നില്‍ക്കുന്ന ഒരു സ്‌പോട്ട് ബോയ് ഉണ്ടായിരുന്നു, ഫാന്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍, പൂജ പാവാട താഴേക്ക് പിടിച്ചില്ല, ആ സ്‌പോട്ട് ബോയുടെ തലകറങ്ങി. അന്നാണ് ഞാന്‍ ആദ്യമായി ഒരു തോംങ് (ഒരു തരം അടിവസ്ത്രം) കാണുന്നത്. പൂജ വളരെ കൂളായിരുന്നു, അവള്‍ അതൊന്നും കാര്യമാക്കിയില്ല, ഫറാ ഖാന്‍ ചിരിയോടെ പറഞ്ഞു. ജോ ജീതാ വോഹി സിക്കന്ദറില്‍ ആമിര്‍ ഖാന്‍, ആയിഷ ജുല്‍ക്ക, ദീപക് തിജോരി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window