Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
താര പുത്രി ഇനി ജൂനിയര്‍ ഡോക്ടര്‍, ഇനി ഊഴം മീനാക്ഷി ദിലീപിന്റേത്
reporter

താരങ്ങളെ പോലെ ആണ് അവരുടെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരര്‍ ആണ്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഒരു പ്രത്യേക ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക്. അവരുടെ സന്തോഷവും സങ്കടവും എല്ലാം ആരാധകര്‍ക്കും അങ്ങനെ തന്നെയാണ്. അത്തരത്തില്‍ ഒരു താര പുത്രിയുടെ പുതിയ സന്തോഷം ആണ് ആരാധകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്നത്. നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഡോക്ടര്‍ ആണ്. അടുത്തിടെ ആയിരുന്നു ഐശ്വര്യ സന്തോഷിന്റെ വിവാഹം. പഠനം കഴിഞ്ഞശേഷം കേരളത്തില്‍ ജോലി നോക്കവേ ആയിരുന്നു ഐശ്വര്യയുടെ വിവാഹം നടന്നത്. പിന്നാലെ പ്രൊഫെഷനില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ ഇപ്പോഴിതാ തിരികെ ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയുമാണ്. അതും ചെന്നൈയിലാണ് ജോലിയില്‍ കയറിയത്. ചെന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ആയിട്ടാണ് ഐശ്വര്യയുടെ ആദ്യ നിയമനം. ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകും എന്ന് വിവാഹശേഷം ഐശ്വര്യ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് പുത്തന്‍ സന്തോഷം ഐസ്വാര്യ പങ്കിട്ടെത്തിയത്. നിരവധി ആരാധകര്‍ ആണ് ഐശ്വര്യക്ക് ആശംസകള്‍ നേര്‍ന്നെത്തിയത്.

ഏപ്രില്‍ മാസത്തിലായിരുന്നു ഐശ്വര്യയുടെ വിവാഹം. രോഹിത് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ലെന്നും മാട്രിമോണിയല്‍ വഴിയുള്ള ആലോചന ആയിരുന്നുവെന്നും വിവാഹശേഷം ഐശ്വര്യ പ്രതികരിച്ചിരുന്നു. അഞ്ചുമാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ട സ്വദേശിയാണ് രോഹിത് എങ്കിലും മലയാളം അത്ര പരിചയമില്ല വളര്‍ന്നതും പഠിച്ചതും എല്ലാം പഞ്ചാബില്‍ ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. കുറച്ചു നാളത്തെ പരിചയം മാത്രമാണ് രോഹിതുമായി ഉള്ളത് അതുകൊണ്ടുതന്നെ എന്തെങ്കിലും സ്വഭാവം മാറ്റണം എന്ന് തോന്നിയിട്ടില്ല. തോന്നിയാല്‍ അത് ഷെയര്‍ ചെയ്യും. നാലോ അഞ്ചോ മാസത്തെ പരിചയം മാത്രമാണ്. നമ്മുടെ റിലേഷന്‍ വീട്ടില്‍ അറിഞ്ഞപ്പോള്‍ അങ്ങനെ എതിര്‍പ്പ് ഒന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ പൊതുവെ എന്നോട് എതിര്‍പ്പ് ഒന്നും പറയാറില്ല. പിന്നെ മലയാളം അറിയില്ലാത്തതുകൊണ്ട് ബുദ്ധിമുട്ട് ആകില്ലേ എന്ന് ചോദിച്ചു. പിന്നെ പുള്ളിയും ഓക്കേ ആയി. അതേസമയം ഐശ്വര്യയെ പോലെ തന്നെ ആരാധകര്‍ ഉറ്റുനോക്കുന്ന ഒരു വാര്‍ത്തയാണ് മീനാക്ഷി ദിലീപിന്റേത്.

മഞ്ജു വാര്യയുടെയും ദിലീപിന്റെയും മകള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിരുന്നു. ചെന്നൈയില്‍ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. എവിടെയാകും താരം പ്രാക്ടീസ് ചെയ്യാന്‍ കയറുന്നത്. കേരളത്തില്‍ ഇനി മകള്‍ക്കായി ഹോസ്പിറ്റല്‍ കെട്ടുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഹോസ്പിറ്റല്‍ ഒന്നും കെട്ടാന്‍ പ്ലാന്‍ ഇല്ല എന്നാണ് അടുത്തിടെ ദിലീപ് പ്രതികരിച്ചിരുന്നു .എന്നാല്‍ ഡോക്ടര്‍ മീനാക്ഷി ദിലീപ് ആയി ദിലീപിന്റെ മകള്‍ എവിടെയാകും ജോയിന്‍ ചെയ്യുന്നത് എന്നാണ് ആരാധകരുടെ ആകാംക്ഷ. ചെന്നൈയില്‍ എംബിബിഎസ്സിന് പഠിക്കുന്ന മീനൂട്ടി നാട്ടില്‍ വന്നാല്‍ അച്ഛനും കുടുംബത്തിനുമൊപ്പം പൊതുപരിപാടികളിലും, ചടങ്ങുകളിലും എല്ലാം സജീവമാണ്. പവി കെയര്‍ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനാണ് ഏറ്റവുമൊടുവില്‍ പങ്കെടുത്തത്. കൂടാതെ മാളവിക ജയറാമിന്റെ വിവാഹത്തില്‍ വ്യത്യസ്ത ലുക്കില്‍ എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window