Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
ആരോടാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്
reporter

ഞായറാഴ്ച നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മ്മയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയ അനുഷ്‌ക, അല്‍പ്പം അസ്വസ്ഥയായി ആരോടെ സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അനുഷ്‌ക ആരോടാണ് ദേഷ്യപ്പെടുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ അന്വേഷണം. ഭാഭിജി ദേഷ്യത്തിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അതേ സമയം, മറ്റൊരു ആരാധകന്‍ കുറിക്കുന്നത്, മനുഷ്യര്‍ക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നാണ്. ജൂണ്‍ 9ന് നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിനു പിന്നാലെ, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്ദെയ്ക്കും യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീക്കുമൊപ്പം ഒരു ഗ്രൂപ്പ് ചിത്രത്തിനായി അനുഷ്‌ക പോസ് ചെയ്തിരുന്നു. ധനശ്രീ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കിടുകയും ചെയ്തു.

നാല് റണ്‍സ് മാത്രം നേടി വിരാട് പുറത്തായപ്പോള്‍ അനുഷ്‌ക നിരാശയായി. എന്നാല്‍, ഇന്ത്യ വിജയിച്ചപ്പോള്‍ ആ വിജയം മറ്റുള്ളവര്‍ക്കൊപ്പം ആഘോഷിക്കുന്ന അനുഷ്‌കയേയും ഗ്യാലറിയില്‍ കാണാമായിരുന്നു. 2017-ല്‍ വിവാഹിതരായ അനുഷ്‌കയ്ക്കും വിരാടിനും രണ്ടു കുട്ടികളാണ് ഉള്ളത്, വാമിക, അകായ്. 2024 ഫെബ്രുവരിയില്‍ ആയിരുന്നു മകന്റെ ജനനം. അതേസമയം, തന്റെ പുതിയ ചിത്രം ചക്ദ എക്സ്പ്രസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്‌ക. അഭിഷേക് ബാനര്‍ജി രചിച്ച് പ്രോസിത് റോയ് സംവിധാനം ചെയ്ത്, കര്‍ണേഷ് ശര്‍മ്മ നിര്‍മ്മിച്ച ഈ ചിത്രം ഒരു ജീവചരിത്ര സ്‌പോര്‍ട്‌സ് സിനിമയാണ്.

 
Other News in this category

 
 




 
Close Window