Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുന്നു, ആശംസകളുമായി മോഹന്‍ലാലും ചിത്രയും ജാസി ഗിഫ്റ്റും
reporter

കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 'എല്ലാം സെറ്റ്' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്. 'എല്ലാം സെറ്റ്, സ്‌കൂള്‍ പ്രവേശനോത്സവം 2024' ന്റെ ഭാഗമായി കൊച്ചുക്കൂട്ടുകാര്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും ഗായിക കെ.എസ് ചിത്രയും ജാസി ഗിഫ്റ്റും. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും സ്‌നേഹം നിറഞ്ഞ ആശംസകളെന്നാണ് മോഹന്‍ലാല്‍ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നിങ്ങള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്, കൊച്ചുമക്കള്‍ക്ക് എല്ലാവര്‍ക്കും എന്റെ എല്ലാ ആശംസകളും എന്ന് ചിത്രയും വീഡിയോയിലൂടെ പറയുന്നു. സംഗീതവും പഠനവുമെല്ലാം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ മാക്‌സിമം ശ്രമം നിങ്ങള്‍ നടത്തണമെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു.

 
Other News in this category

 
 




 
Close Window