Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ദളപതിയുടെ അമ്പതാം പിറന്നാളിന് മൂന്നു സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീ റിലീസിന് ഒരുങ്ങുന്നു
reporter

ദളപതി വിജയ്യുടെ 50-ാം പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 22 നാണ് വിജയ്യുടെ അമ്പതാം പിറന്നാള്‍. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പോക്കിരി റീ റിലീസിനെത്തുകയാണ്. സിനിമ ഡിസ്ട്രിബ്യൂട്ടര്‍ കരണ്‍ അയ്ങ്കാരനാണ് പോക്കിരി റീ റിലീസിനെത്തുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇളയ ദളപതിയുടെ 50-ാം പിറന്നാള്‍ ആഘോഷത്തിന് തുടക്കം, പോക്കിരി വീണ്ടും തിയറ്ററുകളിലേക്കെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചിരിക്കുന്നത്. ഈ മാസം 21 നാണ് പോക്കിരി വീണ്ടും തിയറ്ററുകളിലെത്തുക.

പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി 2007 ല്‍ ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആക്ഷന്‍-ത്രില്ലര്‍ ചിത്രമായാണ് പോക്കിരിയെത്തിയത്. അസിന്‍ ആയിരുന്നു ചിത്രത്തിലെ നായിക. പ്രകാശ് രാജ്, വടിവേലു, ബൃന്ദ പരേഖ്, നാസര്‍, ശ്രീമാന്‍, നെപ്പോളിയന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി. മഹേഷ് ബാബു നായകനായെത്തി 2006 ല്‍ പുറത്തുവന്ന തെലുങ്ക് ചിത്രം പോക്കിരിയുടെ തമിഴ് റീമേക്ക് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ വിജയ്യുടെ പെര്‍ഫോമന്‍സും ആക്ഷന്‍ രംഗങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം തിയറ്ററുകളില്‍ കൈയ്യടി നേടി. ബോക്‌സോഫീസിലും ചിത്രം മികച്ച കളക്ഷന്‍ നേടി. അടുത്തിടെ വിജയ് നായകനായെത്തിയ ഗില്ലിയും റീ റിലീസ് ചെയ്തിരുന്നു. ബോക്‌സോഫീസില്‍ വലിയ കളക്ഷന്‍ നേടാനും ഗില്ലിക്കായി. പോക്കിരിയ്ക്ക് പുറമേ വില്ല്, തുപ്പാക്കി തുടങ്ങിയ സിനിമകളും വിജയ്യുടെ ജന്മദിനത്തില്‍ റീ റിലീസ് ചെയ്യുമെന്നാണ് വിവരം. ലോകേഷ് കനകരാജിനൊപ്പമെത്തിയ ലിയോ ആയിരുന്നു വിജയ്യുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. വെങ്കട്ട് പ്രഭു ഒരുക്കുന്ന ദ് ഗോട്ടാണ് വിജയ്യുടേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.

 
Other News in this category

 
 




 
Close Window