Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ജയറാമും മാറുന്നു, പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
reporter

സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം സൂര്യ 44 (താല്‍കാലിക പേര്) ലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വിട്ട് സംവിധായകന്‍. മലയാളത്തില്‍ നിന്നും ജയറാമും ജോജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരെയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് കാര്‍ത്തിക് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവെച്ചത്. മുടി പിന്നിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചുകൊണ്ട് വ്യത്യസ്ഥ ലുക്കിലാണ് ജയറാം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അഭിനയത്തില്‍ വൈവിധ്യതയും നര്‍മ്മവും ജീവശ്വാസമാക്കിയ മനുഷ്യന്‍, സൂര്യ44ന്റെ പ്രതിഭകള്‍ക്കൊപ്പം ജയറാമും. ജയറാം സാറിന് സ്വാഗതം എന്നാണ് പോസ്റ്ററിനൊപ്പം കാര്‍ത്തിക് കുറിച്ചത്. ഏത് കഥാപാത്രത്തെയും വെല്ലുന്ന മാരക സ്‌ക്രീന്‍ പ്രസന്‍സ് എന്നാണ് ജോജുവിനെ കാര്‍ത്തിക് വിശേഷിപ്പിച്ചിരിക്കുന്നത്. താടിയും കണ്ണടയുമായി നിഗൂഢത ഒളിപ്പിച്ചാണ് ജോജുവിന്റെ ലുക്ക്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലവ് ലാഫ്റ്റര്‍ വാര്‍' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നല്‍കുന്ന പ്രണയകഥ ആയിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ ആദ്യവാരം ആന്‍ഡമാനില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window