Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 25th Jun 2024
 
 
സിനിമ
  Add your Comment comment
ഞങ്ങള്‍ ലിവിങ് ടുഗദര്‍ ആരംഭിച്ചു കഴിയുമ്പോള്‍ പറയാം, പുതിയ വിഡിയോ വൈറല്‍
reporter

ഏറെ കഷ്ടപ്പാടുകള്‍ അതിജീവിച്ചു പെണ്ണ് ഉടലിലേക്ക് കടന്നതാണ് ദയ ഗായത്രി. ഐഡന്റിറ്റി വലിയ പ്രശ്നമായി മാറിയപ്പോള്‍ വീടുവിട്ടിറങ്ങിയ ദയ വാശിയോടെയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോവും പൈസയില്ലാത്ത അവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന ദയയിലേക്ക് ഉള്ള യാത്ര അതി കഠിനം ആയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ റിസര്‍വേഷനിലൂടെ പഠിക്കാന്‍ അവസരം കിട്ടിയ ദയ ഇപ്പോഴും പഠനം തുടരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രഞ്ജു രഞ്ജിമാറിനെ കണ്ടുമുട്ടിയതോടെയാണ് ദയയുടെ ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയ രഞ്ജു ദയക്ക് പെറ്റമ്മക്ക് തുല്യമാണ്. മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാല്‍ കുറച്ചുനാളായി ദയ ധ്യാനമായുള്ള ചിത്രങ്ങള്‍ ആണ് പങ്കിടുന്നതില്‍ അധികവും അപ്പോള്‍ മുതല്‍ ഇവര്‍ തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച് ഒരുപാട് ചോദ്യങ്ങളും ആരാധകര്‍ പങ്കുവച്ചു. അപ്പോഴൊന്നും ഇരുവരും മറുപടി നല്‍കിയില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തക കൂടി ആയ ഹെയ്ദി സാദിയയുടെ പുത്തന്‍ വീഡിയോ ആണ് ധ്യാനുമായി ദയ പ്രണയത്തില്‍ എന്ന സൂചന നല്‍കുന്നത്.

പുത്തന്‍ ചാനലിലൂടെ തങ്ങള്‍ ബന്ധത്തിന്റെ വിശേഷങ്ങള്‍ പറയാം എന്നും ധ്യാനും ദയയും പറയുന്നുമുണ്ട്. ഏഴുവര്ഷക്കാലമായി ധ്യാനുമായി നല്ല സൗഹൃദത്തില്‍ ആയിരുന്നു. എന്തിനും ഏതിനും ഒപ്പം ഉള്ള ആള്. സങ്കടം വന്നാലും സന്തോഷം വന്നാലും പരസ്പരം ഷെയര്‍ ചെയ്യുന്ന ആളുകള്‍. എന്തൊരു പ്രശ്‌നത്തിനും പരിഹാരമായി പരസ്പരം മാറിയവര്‍. ആങ്ങനെ ഒരു സൗഹൃദവും ഇരുവര്‍ക്കും ഇടയിലുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തിന് സൗഹൃദം ഒരു ബാരിയര്‍ വയ്ക്കുന്നുണ്ടോ എന്ന സംശയം ഉണ്ടെന്ന് ആണ് ഹെയ്ദിയുടെ പുത്തന്‍ വീഡിയോയില്‍ ഇരുവരും പറയുന്നത്.

ക്രിഞ്ചു പ്രണയം ആണ് ഞങ്ങള്‍ക്ക് ഇടയില്‍ കാരണം ആ ഫ്രണ്ട്ഷിപ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു ഗ്യാപ്പ് തരുന്നുണ്ട്. എനിക്ക് എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ ഞാന്‍ ഏട്ടനോട് പറയാറുണ്ട്. തിരിച്ചും അങ്ങനെയാണ്. ആ ഏഴുവര്‍ഷത്തെ സൗഹൃദം ആണ് ഞങ്ങള്‍ക്ക് ഇടയില്‍. ആ സൗഹൃദം പ്രണയത്തിന് ഒരു ഗ്യാപ്പ് ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു പൈങ്കിളി പ്രണയം ഞങ്ങള്‍ക്ക് ഇടയില്‍ ആകില്ല. പക്ഷെ ഞങ്ങള്‍ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങള്‍ക്ക് ഇടയിലുണ്ട്. ഞങ്ങള്‍ ലിവിങ് ടുഗദര്‍ ബന്ധം സ്റ്റാര്‍ട്ട് ചെയ്തു കഴിയുമ്പോള്‍ എല്ലാം തുറന്നു പറയും. അതുവരെ സീക്രട്ട് ആയിരിക്കും എന്ന് ദയ പറയുമ്പോള്‍ കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ ബന്ധത്തിന് എന്നാണ് ഹെയ്ദി പറയുന്നത്.

നാളുകള്‍ക്ക് മുന്‍പായിരുന്നു ദയ ഗായത്രിയും ശ്രുതി സിത്താരയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കോളേജ് പഠനത്തിനിടയിലെ അവസാന സമയത്താണ് ദയ ഒരു ട്രാന്‍സ് വുമണാണെന്ന് മനസിലാക്കിയത്. സര്‍ജറി ചെയ്യുന്ന കാര്യം വീട്ടില്‍ പറഞ്ഞു എങ്കിലും നീ സര്‍ജറി ചെയ്യാന്‍ പോവുകയാണെങ്കില്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്രയുംകാലം നിങ്ങള്‍ ജീവിച്ചില്ലേ, ഞാനിനി ജീവിക്കട്ടെ, സര്‍ജറി തീരുമാനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നു ആങ്ങനെയാണ് സര്‍ജറി ചെയ്തത് എന്നൊരിക്കല്‍ ദയ പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window