Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
വീണ്ടും മേഹന്‍ലാലിനു നായികയായി ശോഭന: ചിത്രം ഒരുങ്ങുന്നത് 90 കോടി ചെലവില്‍; ഇതു മോഹന്‍ലാലിന്റെ 360-ാം സിനിമ
Text By: Team ukmalayalampathram
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്ന മോഹന്‍ലാല്‍ - ശോഭന ജോഡികള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശോഭന പുറത്തുവിട്ടിരുന്നു. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുമ്പോള്‍, മോഹന്‍ലാലിനെ നായകനാക്കി രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശോഭനയെ നായികയായി കാണാം.

മോഹന്‍ലാലിന്റെ 360-ാം ചിത്രവും മോഹന്‍ലാല്‍, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയില്‍ ശോഭന നല്‍കിയ വിവരം. എന്നാലിത് 26-ാം ചിത്രമായിരിക്കും.

വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലന്‍ എം.എ., കുഞ്ഞാറ്റകിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ ഇവിടെയും, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യന്‍, അവിടുത്തെപ്പോലെ ഇവിടെയും, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് സിനിമകളില്‍ മോഹന്‍ലാലിനെയും ശോഭനയെയും പ്രേക്ഷകര്‍ കണ്ടു.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു മോഹന്‍ലാല്‍, ശോഭന ചിത്രം റിലീസ് ആവുന്നത്. 2009ലെ 'സാഗര്‍ എലിയാസ് ജാക്കിയാണ്' മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച് പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ചിത്രം. അതിനു മുന്‍പ് 2004ലെ 'മാമ്പഴക്കാലം' എന്ന സിനിമയില്‍ ഇവര്‍ ജോഡികളായി എത്തിയിരുന്നു.
 
Other News in this category

 
 




 
Close Window