Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
യുവാക്കളില്‍ ആവേശത്തിന്റെ തിരയിളക്കി പ്രദര്‍ശനം തുടരുകയാണ് ഫഹദിന്റെ ആവേശം
Text By: Team ukmalayalampathram
ഫഹദ് ഫാസില്‍ നായകനായ, ജിത്തു മാധവന്റെ 'ആവേശം' (Aavesham) 25 ദിനങ്ങള്‍ പിന്നിടുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും ആവേശത്തിലെ ഗാനങ്ങള്‍ ട്രെന്‍ഡിംഗാണ്. ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരസ്യം ചെയ്യല്‍

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന 'ആവേശം', 'ഭീഷ്മപര്‍വ്വം' എന്ന സൂപ്പര്‍ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്.

ഫഹദിന് പുറമേ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
പരസ്യം ചെയ്യല്‍

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ.ആര്‍. അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി.കെ. ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡി.ഐ. പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പി.ആര്‍.ഒ. - എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്റ്.
 
Other News in this category

 
 




 
Close Window