Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വിഖ്യാത നോവലായ'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്സീരിസായി ഇറങ്ങുന്നു
Text By: Team ukmalayalampathram
ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വിഖ്യാത നോവലായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്സീരിസാകുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. നോവലിലെ മക്കോണ്ട നഗരവും മറ്റ് കഥാപാത്രങ്ങളും വെള്ളിത്തിരയിലെത്തുന്ന സീരിസിന്റെ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മുഖ്യകഥാപാത്രങ്ങളായ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയ, ഉര്‍സ്വല ഇഗ്വാരന്‍ എന്നിവരെ ചേര്‍ത്ത് മാര്‍കേസ് തീര്‍ത്ത മാസ്മരിക ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലോറ മോറ, അലക്സ് ഗാര്‍സിയ ലോപസ് എന്നിവര്‍ ചേര്‍ന്നാണ് വെബ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും താരങ്ങള്‍ സിരീസില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് നോവല്‍ പശ്ചാത്തലത്തെ കൂടുതല്‍ മിഴിവോടെ പ്രേക്ഷകരിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
 
Other News in this category

 
 




 
Close Window