Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
സിനിമ
  Add your Comment comment
ഭാവതീവ്രതയില്‍ സുരേഷ് ഗോപിയുടെ വരാഹം: ഓണ്‍ലൈനില്‍ ഹിറ്റായി മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍
Text By: Team ukmalayalampathram
സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ ലോക തൊഴിലാളി ദിനത്തില്‍ പുറത്തിറങ്ങി. FEFKA പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് ടൈറ്റില്‍ പ്രകാശനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ??മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

സുരേഷ് ഗോപിയുടെ 257-ാമത് ചിത്രമാണിത്. മലയാള ചലച്ചിത്ര രംഗത്ത് മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്‌മാണ്ഡ ചിത്രം.

നവ്യ നായര്‍, പ്രാചി ടെഹ്ലാന്‍, ഇന്ദ്രന്‍സ്, സാദിഖ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, സരയു മോഹന്‍, ഷാജു ശ്രീധരര്‍, മാസ്റ്റര്‍ ശ്രീപത് യാന്‍, സ്റ്റെല്ല സന്തോഷ്, അനിത നായര്‍, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റര്‍ നന്ദഗോപന്‍, മാസ്റ്റര്‍ ക്രിസ്റ്റോഫര്‍ ആഞ്ചേലോ, മാസ്റ്റര്‍ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജൂബിലിയില്‍ തുടക്കം കുറിച്ച സഞ്ജയ് പടിയൂര്‍ ആല്‍വിന്‍ ആന്റണിയുടെ ചിത്രങ്ങളിലൂടെയാണ് പ്രൊഡക്ഷന്‍ മാനേജറായി എത്തുന്നത്. വേണു ബി. നായര്‍ സംവിധാനം ചെയ്ത 'സിറ്റി പോലീസ്' എന്ന ചിത്രത്തിലാണ് ആദ്യമായി സഞ്ജയ് പടിയൂര്‍ പ്രൊഡക്ഷന്‍ മാനേജറാകുന്നത്. അന്നു മുതല്‍ സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്.
 
Other News in this category

 
 




 
Close Window