Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. വിട പറഞ്ഞത് സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ നല്‍കിയ സംവിധായകന്‍
Text By: Team ukmalayalampathram
പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു.
2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ അദ്ദേഹം അംഗമായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവായിരുന്നു ആദ്യ സിനിമ. പിന്നീട് സ്‌നേഹപൂര്‍വം മീര, ഒരു സ്വകാര്യം, പുലി വരുന്നേ പുലി, അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, പുലര്‍വെട്ടം, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സദ്ഗമയ, ക്ലിന്റ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.
 
Other News in this category

 
 




 
Close Window