|
നിരവധി റിലീസുകളും തുടര്‍ച്ചയായ ചിത്രീകരണങ്ങളുമായി തിരക്കേറിയ വര്‍ഷമാകും നടന്‍ മോഹന്‍ലാലിന് ഇനി വരാന്‍ പോകുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ജയിലര്‍ 2ന്റെ സെറ്റില്‍ എത്തി ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്.
ദൃശ്യം 3 ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, മോഹന്‍ലാല്‍ ഉടന്‍ തന്നെ ചെന്നൈയിലേക്ക് പറന്നതായി 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ ജയിലര്‍ 2 ന്റെ സെറ്റുകളില്‍ അദ്ദേഹം എത്തി എന്നാണ് റിപ്പോര്‍ട്ട്.
രജനീകാന്ത് നായകനാകുന്ന സംവിധായകന്‍ നെല്‍സന്റെ തമിഴ് ചിത്രമായ 'ജയിലര്‍ 2'ല്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് നടന്‍ വിനായകന്‍ അടുത്തിടെ സ്ഥിരീകരിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 'ജയിലര്‍ 2' ലും താന്‍ അഭിനയിക്കുമെന്ന് വിനായകന്‍ സ്ഥിരീകരിച്ചു. 'ജയിലര്‍' ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിലെ വിനായകന്റെ പ്രകടനം വ്യാപകമായ പ്രശംസ നേടിയിരുന്നു. |