|
ആര്‍.ഡി.എക്‌സ് , കൊണ്ടല്‍, തുടങ്ങിയ വന്‍ ചിത്രങ്ങളിലൂടെ മികച്ച ആക്ഷന്‍ ഹീറോ ആയി മാറിയ ആന്റെണി വര്‍ഗീസ്(പെപ്പെ) നായകനായി എത്തുന്നകാട്ടാളനില്‍ നായികയായി തമിഴ്‌നാട്ടില്‍ നിന്നു ദുഷാര എന്ന നടി എത്തുന്നു. സര്‍പ്പട്ട പരമ്പരായി ,രായന്‍, വെറ്റിയാന്‍, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷരാ വിജയന്‍ ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു. മാര്‍ക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയിലും വലിയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ചിത്രമാണ് കാട്ടാളന്‍.
വലിയ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവില്‍ ഫുള്‍ ആക്ഷന്‍ പാക്ക്ട് ചിത്രമായിട്ടാണ് ചിത്രത്തിന്റെ അവതരണം. ഒരു ചിത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മാര്‍ക്കോ. അത് കാട്ടാളനില്‍ എത്തുമ്പോള്‍ മാര്‍ക്കോക്കു മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്.
ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക് ഷന്‍ കൈകാര്യം ചെയ്യുന്നത്. |