Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
പൊങ്കാല സിനിമയിലെ എട്ടു സീനുകള്‍ നീക്കം ചെയ്യണം; സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു
Text By: UK Malayalam Pathram
ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' സിനിമയിലെ എട്ട് റീലുകളിലെ 8 സീനുകള്‍ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നവംബര്‍ 30 ഞായറാഴ്ച ചെയ്യാനിരുന്ന 'പൊങ്കാല'യുടെ റിലീസ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന 'പൊങ്കാല' ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. കോ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന 'പൊങ്കാല' ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളിലായിരുന്നു.
 
Other News in this category

 
 




 
Close Window