മുംബൈയില്‍ നടന്ന എഐ സമ്മിറ്റ് ഇന്ത്യയില്‍ പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാംഗുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''നമ്മുടെ രാജ്യത്തിന്റെ ശരാശരി പ്രായം 35 വയസ്സിന് താഴെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് പുതിയ സാങ്കേതികവിദ്യ മാത്രമല്ല, അഭിലാഷങ്ങളുമാണ്. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്ക് ധാരാളം പ്രതിഭകളുണ്ട്. അതിവേഗം വളരുന്ന വ്യവസായങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഞങ്ങള്‍ ബഹിരാകാശ ഗവേഷണം നടത്തുന്നു. ചിപ്പുകള്‍ നിര്‍മിക്കാന്‍ പോകുന്നു,'' അദ്ദേഹം പറഞ്ഞു. |