ലോകത്തിലെ വിമാനക്കമ്പനികളെ 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്‍ക്ക്, ഹോം എയര്‍പോര്‍ട്ടിന്റെ ഗുണനിലവാരം, വിമാനങ്ങളുടെ കാലപ്പഴക്കം, റിവാര്‍ഡ് പോഗ്രാമുകളുടെ മൂല്യം, വിമാനത്തില്‍ നല്‍കുന്ന ഭക്ഷണങ്ങളുടെ സ്വാദ് എന്ന് തുടങ്ങി 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതോടൊപ്പം ആഗോളാടിസ്ഥാനത്തില്‍ നടന്ന, വിമാനക്കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സര്‍വ്വേ ഫലങ്ങളും പരിഗണിക്കപ്പെട്ടു. ഇതിനോടൊപ്പം 30,000 ഓളം വായനക്കാര്‍ വോട്ടിംഗില്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ ടെലെഗ്രാഫ് ട്രാവല്‍ അവാര്‍ഡ് ഫലങ്ങളും പരിഗണിച്ചിരുന്നു. ഈ വിശകലനത്തില്‍ അനുവദിക്കപ്പെട്ട ബാഗേജ് മുതല്‍ സമയ കൃത്യതക്ക് വരെ വോട്ട് നേടി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും അധികം ഡബിള്‍ ഡെക്കര്‍ എയര്‍ബസ് 3എ 380 വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതും ഈ വിമാനക്കമ്പനിയാണ്. എക്കോണമിയുള്‍പ്പടെ എല്ലാ ക്ലാസ്സുകളിലും മതിയായ ലെഗ് റൂം നല്‍കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. |