സിജിഎസ്ടി 33821 കോടി രൂപയും എസ്ജിഎസ്ടി 41864 കോടിയുമാണ്. സംയോജിത ജിഎസ്ടി 99111 കോടി രൂപയുമാണ്. ഇതിന് പുറമെ സെസ് ഇനത്തില്‍ 12550 കോടിയുടെ അധിക വരുമാനവം ഉണ്ടായി.
വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വര്‍ധനവുണ്ടായി. ഒക്ടോബര്‍ 2023 ല്‍ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തി 2.10 ലക്ഷം കോടിയുടെ ജിഎസ്ടി വരുമാനമാണ് ഇതുവരെ ഒരു മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന ജിഎസ്ടി വരുമാനം.
ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടിയില്‍ ഒക്ടോബറില്‍ 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1.42 ലക്ഷം കോടിയാണ് ഇതിലൂടെ കിട്ടിയത്. ഇറക്കുമതി തീരുവയിലൂടെ വരുമാനം നാല് ശതമാനം ഉയര്‍ന്ന് 45096 കോടി രൂപയായി. 19306 കോടിയുടെ റീഫണ്ടാണ് ഒക്ടോബറില്‍ അനുവദിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 18.2 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റീഫണ്ട് കിഴിച്ച് കഴിയുമ്പോള്‍ ഒക്ടോബറിലെ മൊത്തം ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപയാണ്. |