സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ രശ്മി വിനോദസഞ്ചാര വകുപ്പില്‍ നിന്നാണ് നോര്‍ക്ക റൂട്ട്‌സിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ എത്തുന്നത്. 1999 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രശ്മി വിജിലന്‍സ്, ആരോഗ്യം, ഓള്‍ ഇന്ത്യാ സര്‍വ്വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷത്തോളം യു.എ.ഇ യില്‍ പ്രവാസിയുമായിരുന്നു. ജനറല്‍ മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. |