ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
റിലയന്‍സ് നിക്ഷേപകര്‍ക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികള്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡോളറിന്റെ മുന്നേറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്ത് 27.5 ബില്ല്യണ്‍ ഡോളര്‍ വര്‍ധിച്ച് 119.5 ഡോളറായതായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 108.3 ബില്ല്യണ്‍ ഡോളറാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. |