Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോട്ടയം മെഡിക്കല്‍ കോളജില്‍ എബോള സംശയിച്ച് സ്ത്രീ നിരീക്ഷണത്തില്‍
reporter

കോട്ടയം: സൗത്ത് സുഡാനില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയെ എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായി ഇവര്‍ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. യാത്രാചരിത്രവും രോഗലക്ഷണങ്ങളും പരിഗണിച്ച് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

രോഗിയെ പ്രത്യേക ഐസലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ അന്തിമമായി സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതുവരെ രോഗിയെ കര്‍ശന നിരീക്ഷണത്തില്‍ തുടരും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.

പ്രാഥമിക വിലയിരുത്തലില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എങ്കിലും വിദേശയാത്രാ ചരിത്രമുള്ളവരില്‍ പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ചികിത്സയും മുന്‍കരുതല്‍ നടപടികളും തീരുമാനിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനാഫലം ലഭിക്കുന്നതുവരെ സംസ്ഥാന ആരോഗ്യസംവിധാനം ജാഗ്രത തുടരും.

 
Other News in this category

 
 




 
Close Window