Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ അതൃപ്തി ശക്തമാകുന്നു
reporter

മലപ്പുറം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പാര്‍ട്ടി പിന്തുണയുള്ള നിയമനങ്ങളും ചൊല്ലി മുസ്ലിം ലീഗിനുള്ളില്‍ അതൃപ്തി ശക്തമാകുന്നു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും നേതൃത്വം നല്‍കുന്ന പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമനങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച അസംതൃപ്തി, സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങള്‍ കൂടി വന്നതോടെ കൂടുതല്‍ ശക്തമായതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശകള്‍ പരിഗണിക്കാതെ ചില വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. പാര്‍ട്ടിയുമായി ദീര്‍ഘകാല ബന്ധമില്ലാത്ത വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന് ലഭിച്ച ഒമ്പത് സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് അഡ്വ. പി.എ. നിഷാദിനെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതിനെതിരെ ചില നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം പ്രകടിപ്പിച്ചതായാണ് വിവരം. പാര്‍ട്ടിക്കായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അഭിഭാഷകരെ അവഗണിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.

അതേസമയം, നിയമനങ്ങളില്‍ മെറിറ്റും യോഗ്യതയും ഉറപ്പാക്കുന്നതിനായാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ചുമതലയെന്നും നേതൃത്വം വ്യക്തമാക്കുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിമര്‍ശനങ്ങള്‍ തുറന്ന കലഹത്തിലേക്ക് നീങ്ങാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ തുടങ്ങിയവയിലേക്കുള്ള വരാനിരിക്കുന്ന നിയമനങ്ങളും പാര്‍ട്ടിക്കുള്ളില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിയമനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ദീര്‍ഘകാല സംഭാവന, സംഘടനാ പരിഗണന, യോഗ്യത, പൊതുസ്വീകാര്യത എന്നിവ തുല്യമായി പരിഗണിക്കണമെന്നാണ് വിമര്‍ശക വിഭാഗത്തിന്റെ ആവശ്യം. വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടായിരിക്കും ലീഗിനുള്ളിലെ ഈ അസംതൃപ്തിയുടെ ഗതി നിര്‍ണയിക്കുക.

 
Other News in this category

 
 




 
Close Window