Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം: സുരക്ഷാവീഴ്ച ആരോപിച്ച് ബി ബി ഗോപകുമാറിന്റെ പരാതി
reporter

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എംഎല്‍എ പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയശേഷം കുണ്ടറയിലേക്ക് കാറില്‍ പുറപ്പെടുന്നതിനിടെയായിരുന്നു പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിലുണ്ടായിരുന്ന പൈലറ്റ് വാഹനത്തിന് സമീപംവരെ പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, കരിങ്കൊടി പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തി. പ്രകടനത്തിനിടെ ഐഎന്‍ടിയുസിയുടെയും കോണ്‍ഗ്രസിന്റെയും കൊടികള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

 
Other News in this category

 
 




 
Close Window