Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിറയിന്‍കീഴില്‍ യുഡിഎഫിന് തിരിച്ചടി; രണ്ട് സീറ്റുകളും പിടിച്ചെടുത്ത് എല്‍ഡിഎഫ്
reporter

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനിലും മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡിലുമാണ് ഇടതുമുന്നണി അട്ടിമറി വിജയം നേടിയത്. അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ 359 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 599 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ സീറ്റാണ് ഇത്തവണ ഇടതുമുന്നണി പിടിച്ചെടുത്തത്.

മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി. തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയതോടെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമായി. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കുന്നത്. രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മണ്ഡലത്തിലെ രണ്ട് സീറ്റുകളും യുഡിഎഫിന് നഷ്ടമായത്. അതേസമയം, തോല്‍വിക്ക് കാരണം രമ്യ ഹരിദാസ് എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണെന്ന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സജാദ് ആരോപിച്ചു.

 
Other News in this category

 
 




 
Close Window