Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്മയിലെ കേസുകള്‍ക്ക് പ്രത്യേക കോടതി വേണ്ടിവരുമല്ലോ'; വിമര്‍ശനവുമായി ഹൈക്കോടതി
reporter

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടര്‍ച്ചയായി കോടതിയിലെത്തുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. അമ്മയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ തന്നെ വേണ്ടിവരുമല്ലോ എന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു. സാധാരണക്കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനിരിക്കെയാണ് ഇത്തരം കേസുകള്‍ തുടര്‍ച്ചയായി വരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ചോദിച്ച കോടതി, ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു പിന്നാലെ സംഘടനയ്ക്കുള്ളിലെ ഭിന്നതകളെച്ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്പര ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള തര്‍ക്കം പുറത്തുവന്നത്. അന്‍സിബയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതോടെയാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്.

 
Other News in this category

 
 




 
Close Window